പേജുകള്‍‌

Sunday, 16 February 2014

കന്യകാത്വം നഷ്ടപ്പെടുത്തുന്നോ പങ്കുവെയ്ക്കുന്നോ..?



പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ആദ്യ രതിയുടെ ഊഷ്മളമായ വൈകാരികാനുഭൂതിയെക്കുറിച്ചുളള സങ്കല്‍പം പോലെ തന്നെ ആശങ്കകളും അവര്‍ക്കാണ് കൂടുതല്‍.

ചാരിത്ര്യം നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്കയും അത് പാപമാണോ എന്ന ശങ്കയും വിടാതെ പിന്തുടരുന്നവര്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്.

കന്യാകത്വം നഷ്ടപ്പെടുത്തുകയാണോ മറ്റൊരാളുമായി പങ്കുവെയ്ക്കുകയാണോ എന്ന ചോദ്യത്തിന് സ്വന്തമായി കൃത്യമായ ഉത്തരം ഉണ്ടായിരിക്കണം. രണ്ടായാലും കന്യാകാത്വം വെച്ചുളള പരീക്ഷണം ഒരിക്കലേ സാധ്യമാകൂ.

നഷ്ടപ്പെട്ടാലും പങ്കു വെയ്പായാലും രണ്ടാമത് ആവര്‍ത്തിക്കാനുളള സാധ്യത പൂജ്യം ശതമാനമാണെന്ന് പറയേണ്ടല്ലോ.

ആദ്യരതിയിലേര്‍പ്പെടുന്ന ആളുമായി ഉളളു തുറന്ന ആശയവിനിമയം സാധ്യമാണോ എന്ന് ആദ്യം പരിശോധിക്കണം. പരസ്പര സംവേദനത്തിലെ പലഘട്ടങ്ങള്‍ കടന്ന് ഹൃദയം ഹൃദയത്തോടും മനസ് മനസിനോടും ഒരേ തരംഗദൈര്‍ഘ്യത്തില്‍ സംവദിക്കുന്ന ഘട്ടമെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ശരീരവും പങ്കുവെയ്ക്കാന്‍ അവകാശമുണ്ട്.

പങ്കാളികള്‍ തമ്മില്‍ നിലനില്‍ക്കുന്നത് അത്തരമൊരു ബന്ധമാണോ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കണം. പെണ്‍കുട്ടികള്‍ക്കാണ് ആ ബാധ്യത കൂടുതലുളളത്. ചതിക്കപ്പെടാന്‍ സാധ്യത അവിടെയാണ്. മനസിന്റെ ഉളളറകളിലെവിടെയെങ്കിലും സംശയത്തിന്റെയോ അവിശ്വാസത്തിന്റെയോ കണികയെങ്കിലും ഉണ്ടെങ്കില്‍ ആദ്യ രതി നീട്ടി വെയ്ക്കുക തന്നെ വേണം.

No comments:

Post a Comment