പേജുകള്‍‌

Monday, 17 February 2014

സ്ത്രീകള്‍ക്ക് രണ്ട് തരം രതിമൂര്‍ച്ഛ

സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ രണ്ട് തരത്തില്‍ സംഭവിക്കുന്നു. ശാസ്ത്രം ഇതിനെ ഭഗശിശ്നിക വഴിയുള്ളതും (ക്ലിറ്റോറല്‍) യോനീനാളം വഴിയുള്ളതും (വജൈനല്‍) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ഇതിന്‍റെ അടിസ്ഥാനം എവിടെ രതിമൂര്‍ച്ഛ തോന്നുന്നു എന്നല്ല, രതിമൂര്‍ച്ഛയ്ക്ക് കാരണമായ ഉത്തേജനം എവിടെ സംഭവിക്കുന്നു എന്നുള്ളതാണ്.

സ്ത്രീയുടെ കാര്യത്തില്‍ ലൈംഗിക അനുഭവങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുവരുന്നതില്‍ ഭഗശിശ്നികയ്ക്ക് നിര്‍ണ്ണായകമായ ഒരു പങ്കുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിന് ചെറിയൊരു തുടിപ്പും മാറ്റവും ഉണ്ടാവുന്നു. സ്ത്രീയുടെ ഇടുപ്പിലുള്ള മിക്കവാറും അവയവങ്ങള്‍ക്കെല്ലാം നേരിയ തോതിലുള്ള ഈ മാറ്റം ഉണ്ടാവുന്നുണ്ട്. ഇത് ലൈംഗികമായ ഒരു നിറവും സ്പര്‍ശന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. 

ഇതേപോലെ തന്നെ യോനിയുടെ തൊട്ടുമുമ്പത്തെ ചുണ്ടുകള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവുന്നു. 

ചില സ്ത്രീകളില്‍ ഭഗശിസ്നികയേക്കാള്‍ കൂടുതല്‍ സ്പര്‍ശന ക്ഷമത യോനീ നാളത്തിനായിരിക്കും. അത്തരത്തിലുള്ള ആളുകള്‍ക്ക് യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക കേളിയിലൂടെ മാത്രമേ തീവ്രമായ രതിമൂര്‍ച്ഛ ഉണ്ടാവുകയുള്ളൂ. ഇതിനെയാണ് യോനീ നാള രതിമൂര്‍ച്ഛ എന്ന് പറയുന്നത്. ഇതിന് ഭഗശിശ്നികയുടെ ഉത്തേജനം ആവശ്യമേയില്ല. ഇത്തരം സ്ത്രീകള്‍ക്കാണ് പുരുഷന്‍റെ ലിംഗം സംതൃപ്തിയുടെ അവിഭാജ്യമായ ഉപകരണമായി മാറുന്നത്.

എന്നാല്‍ മറ്റു ചില സ്ത്രീകളില്‍ ഭഗശിശ്നികയുടെ സ്പര്‍ശന ക്ഷമതയുടെ തീവ്രത മൂലം അവയുടെ പരിചരണമോ പരിലാളനമോ കൊണ്ടുപോലും രതിമൂര്‍ച്ഛ ഉണ്ടാവും. ഇതിനെ ഭഗശിശ്നികാ രതിമൂര്‍ച്ഛ എന്ന് വിളിക്കാം. 

സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയോടൊപ്പം എന്തെങ്കിലും സ്രവങ്ങള്‍ വരുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ ഗവേഷകരിപ്പോഴും രണ്ട് തട്ടിലാണ്. ചുരുക്കം ചില സ്ത്രീകള്‍ രതിമൂര്‍ച്ഛയോടൊപ്പം മൂത്രനാളിയിലൂടെ സ്രവവിസര്‍ജ്ജനം ഉണ്ടാവുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊരു പൊതു അനുഭവമല്ല. 

രതിമൂര്‍ച്ഛ തികച്ചും വ്യക്തിപരമായ അനുഭവമാണ്. ഒരു സ്ത്രീക്കുണ്ടാവുന്നപോലെ മറ്റൊരു സ്ത്രീക്ക് അത് അനുഭവപ്പെടണമെന്നില്ല. നിങ്ങള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാവാന്‍ പാകത്തില്‍ പങ്കാളിയെ പരുവപ്പെടുത്തി എടുക്കുന്നതിലാണ് വിജയം. ഏതു തരം രതിമൂര്‍ച്ഛയാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ കാര്യം ഭംഗിയായി. 

No comments:

Post a Comment