പേജുകള്‍‌

Monday, 6 July 2015

എന്‍റ്റെ സുന്ദരി

കുറച്ച് ദിവസത്തെ ഒഴിവ് കഴിഞ്ഞ് വീണ്ടും ജോലി തുടങ്ങി. 
എന്നെ അകലെനിന്ന് കണ്ടപ്പോള്‍ തന്നെ സുന്ദരിയായ അവള്‍ കൈ ഉയത്തി വീശിക്കൊണ്ട് വിളിച്ചു
"ഹായ് ജോണ്ണി!" 
അങ്ങനെയാണ് അവള്‍ എന്നെ വിളിക്കുന്നത്‌. ആ വിളികേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടവുമാണ്.
അടുത്ത് ചെന്നപ്പോള്‍ മൃതുവായ് എന്നെ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു 
"കുറച്ച് ദിവസ്സമായല്ലോ കണ്ടിട്ട്. ലീവായിരുന്നോ?"
"അതെ"
"നിനക്ക് സുഖ മാണോ?"
"ഉം! അതെ". അവളുടെ മറുപടി
"നീ ഇല്ലാതിരുന്നത് കൊണ്ട് ഒരു രസവും ഇല്ലായിരുന്നു. ചിരിയും കളിയും ഒന്നും ഇല്ലായിരുന്നു." അവള്‍ പരിഭവം പറഞ്ഞു.
"ഉം! ശരിയാ, കുറച്ച് ദിവസം നിന്നെ കാണാതിരുന്നപ്പോള്‍ എനിക്കും തോന്നി എന്തോ ഒരു വല്ലയ്മ്മ". അത് കേട്ട് അവള്‍ പുഞ്ചിരിച്ചു.
"കുറച്ചു നേരം എന്റ്റെ കൂടെ നടക്കാമോ?" എന്‍റ്റെ കയ്യില്‍ തൂങ്ങിക്കൊണ്ട്‌ അവള്‍ ചോദിച്ചു.
"ഓക്കേ, റെഡി!" അങ്ങനെ കുറച്ചു നേരം പരിഭവങ്ങള്‍ കേട്ടു അവളുടെ കൂടെ നടന്നു.
"ദേ നോക്ക്, എനിക്ക് ജോലിക്ക് കയറാന്‍ സമയമായി. നമുക്ക് പിന്നെ കാണാം", ഞാന്‍ പറഞ്ഞു
"ഉം ശരി! ഞാന്‍ കുറച്ചു നേരം കൂടി ഇവിടെ നടക്കട്ടെ!" എന്‍റ്റെ കൈ വിട്ടുകൊണ്ട് അവള്‍ പറഞ്ഞു.
തിരിച്ചു നടക്കാന്‍ തുടങ്ങിയതും അവള്‍ വീണ്ടും വിളിച്ചു
"ജോണ്ണി!"
"ഉം എന്താ?"
"നീ പറഞ്ഞത് സത്യമാണോ?"
"എന്ത്?"
"കുറച്ചു ദിവസം എന്നെ കാണാഞ്ഞിട്ട് എന്തോപോലെ എന്ന്.."
"അതെ ശരിക്കും പറഞ്ഞതാ"
"ഉം ശരി" പുഞ്ചിരിച്ചു കൊണ്ട് അവള്‍ തിരിച്ചു നടന്നു
ഞാന്‍ ജോലി തുടങ്ങി
വൈകുന്നേരം ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനുള്ള തയ്യാറെടുപ്പായിരുന്നു,
കണ്ണാടിക്ക് മുന്‍പില്‍ നിന്നും സ്വന്തം സൌദര്യം ആസ്വദിക്കുകയായിരുന്നു സുന്ദരിയായ അവള്‍ ഒരു ഗദ്ഗദം എന്നോണം ഇങ്ങനെ പറയുന്നുണ്ടായിരുന്നു
"ഹോ മുടിയൊക്കെ നരച്ചു തുടങ്ങി ഇപ്പൊ എന്നെ കണ്ടാല്‍ ഒരു കിഴവിയെപ്പോലെ തോന്നും".
"ഏയ്‌ അത് നിനക്ക് വെറുതെ തോന്നുന്നതാ, നീ സുന്ദരിയാ. എനിക്ക് നിന്നെ വളരെ ഇഷ്ട്ടമാ."
"സത്യമായിട്ടും" അവളുടെ സംശയം
"അതെന്ന് യു ആര്‍ വെരി സ്വീറ്റ്"
അവള്‍ നാണംകൊണ്ട് ചുവന്നു!
അങ്ങനെ അവളുടെ കിടക്ക ശരിയാക്കി കൊടുത്തു
നൈറ്റി ഇടാന്‍ സഹായിക്കുന്നതിനു ഇടയില്‍ അവളോട്‌ ചോദിച്ചു
"നീ എന്താ ബ്രാ ഊരാത്തത്, രാത്രിയില്‍ പെണ്‍കുട്ടികള്‍ ബ്രാ ഉപയോഘിച്ചാല്‍ സ്വാസ തടസ്സം ഉണ്ടാകും പിന്നെ അത് പിടിച്ചു വലിച്ചു രാത്രി മുഴുവനും നിനക്ക് ഉറങ്ങാന്‍ പറ്റില്ല"
"ഈ കഥകളൊക്കെ പറഞ്ഞ് നീ എന്നെ പറ്റിക്കണ്ട. ഇതെല്ലാം പെണ്ണുങ്ങളുടെ മാറ് കാണാനുള്ള നിന്‍റ്റെ അടവാണെന്ന് എനിക്ക് അറിയാം"
"ശരിയാ, നീ ഇത് ഇനി ആരോടും പറഞ്ഞ് എന്നെ നാറ്റികണ്ടാ," ചിരിക്കുന്നതിടയില്‍ ഞാന്‍ പറഞ്ഞു
അവസാനം ഒരു കണക്കിന് അവളുടെ മനസ്സ് മാറ്റി ബ്രാ ഊരി കട്ടിലില്‍ പിടിച്ചു കിടത്തി പുതപ്പെല്ലാം വൃത്തിയാക്കി ഇട്ടുകൊണ്ട്‌ പറഞ്ഞു "ശരി നാളെ കാണാം , ഗുഡ് നൈറ്റ്‌."
അതിന് അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു
"നീ ആള് അത്ര വെടിപ്പല്ലട്ടോ, ഉം ശരി ഗുഡ് നൈറ്റ്‌".
ഞാന്‍ ചിരിച്ചു കൊണ്ട് വാതില്‍ പതുക്കെ ചാരി.
വാര്‍ധക്യത്തെ പല്ലിളിച്ച് കാണിച്ച് കൌമാരത്തിന്റ്റെ കൈ പിടിച്ച് ഇപ്പോഴും യൌവനത്തില്‍ ജീവിക്കുന്ന സുന്ദരിയായ അവള്‍ക്കു പ്രായം 93.

No comments:

Post a Comment