പേജുകള്‍‌

Monday, 17 February 2014

ലൈംഗികബന്ധവും മുലയൂട്ടലും


ലൈംഗികബന്ധവും മുലയൂട്ടലും

ഞാന്‍ 30 വയസ്സുള്ള വിവാഹിതനായ യുവാവാണ്. ഭാര്യ ഇപ്പോള്‍ 7 മാസം ഗര്‍ഭിണിയാണ്. ഗര്‍ഭത്തിന്റെ 9ാംമാസം വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമല്ലോ. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയുടെ മുല കുടിക്കുന്ന സ്വഭാവം ഉണ്ട്. ഇത് ഭാര്യക്കും സുഖകരമായ അനുഭൂതിയാണ്. ഏഴു മാസം ഗര്‍ഭിണിയായതിനാല്‍ മുലകുടിക്കുമ്പോള്‍ മധുരമുള്ള ഒരു സ്രവം വരുന്നുണ്ട്. ഇത് ദോഷകരമാണോ? ഇതു കുടിക്കുന്നതുകൊണ്ട് ഗര്‍ഭിണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ? മുല വലിച്ചുകുടിച്ചാല്‍ മുല ഞെട്ടുകള്‍ക്ക് ക്ഷതമോ, കുട്ടിക്ക് പാലുകൊടുക്കാന്‍ ബുദ്ധിമുട്ടോ ഉണ്ടാകുമോ? ഇതുമൂലം മുലഞ്ഞെട്ടും മുലയും വലുതായിട്ടുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

പ്രസവത്തിനുശേഷം എത്രനാള്‍ കഴിഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം? പ്രസവത്തിനുശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുലകുടിച്ചാല്‍ മുലപ്പാല്‍ കിട്ടുമല്ലോ. ഇതുമൂലം ഭാര്യക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ? ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ലൈംഗികസുഖം പ്രദാനം ചെയ്യുന്ന ഈ ശീലം ദോഷകരമാണോ? മുലപ്പാല്‍ കുടിക്കുന്നതുമൂലം എനിക്കോ ഭാര്യക്കോ ദോഷങ്ങളുണ്ടാകുമോ? ആദ്യപ്രസവത്തിനുശേഷം രണ്ടാമത്തെ ഗര്‍ഭധാരണത്തിനു മൂന്നു വര്‍ഷത്തെയെങ്കിലും ഇടവേള വേണമല്ലോ. മൂന്നു വര്‍ഷത്തിനിടയില്‍ ഗര്‍ഭധാരണം നടക്കാതിരിക്കാനായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്താണ്? സുരക്ഷിതദിവസങ്ങള്‍ നോക്കിയാണ് ഒരു വര്‍ഷംവരെ ഞങ്ങള്‍ ബന്ധപ്പെട്ടത്. ഈ രീതി സുരക്ഷിതമാണോ? ഭാര്യക്ക് പ്രസവശേഷം എത്രനാള്‍ കഴിഞ്ഞ് ആര്‍ത്തവമുണ്ടാകും? ഗര്‍ഭധാരണം തടയാന്‍ കോപ്പര്‍ ടി നിക്ഷേപിക്കുകയോ സഹേലി പോലുള്ള ഗുളികകള്‍ കഴിക്കുകയോ ചെയ്യണോ? ഇതു മൂലം എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടാകുമോ? ഉറ ഉപയോഗിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ലൈംഗികസുഖം കിട്ടുന്നില്ല. ഈ സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു.
രാജ്, തൃശ്ശൂര്‍


ഗര്‍ഭസമയത്ത് മുലകളില്‍ പാലുപോലുള്ള ദ്രവം കിനിയുന്നത് സ്വാഭാവികമാണ്. ലൈംഗികബന്ധസമയത്ത് മുലഞ്ഞെട്ടുകളെ തൊടുകയോ നുണയുകയോ ചെയ്യുന്നത് സ്ത്രീയെ ഉത്തേജിപ്പിക്കുന്നു. മുലയില്‍ കിനിയുന്ന ദ്രവം ദോഷകരമല്ല. ഇതു കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. കുട്ടിക്ക് പാലു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പ്രസവശേഷം മുലകുടിക്കുന്ന കുട്ടിയുള്ളപ്പോള്‍ ഭര്‍ത്താവ് മുലപ്പാല്‍ കുടിച്ചാല്‍ കുട്ടിക്കു കിട്ടേണ്ടത് കുറയുമല്ലോ. ഗര്‍ഭകാലത്തിന്റെ ഒടുവില്‍ത്തന്നെ മുലയും ഞെട്ടും വലുതാവും. ഇത് ദോഷമുള്ളതല്ല. പ്രസവശേഷം മൂന്നു മാസത്തോളം കാത്തിരുന്ന് പിന്നീട് ലൈംഗികബന്ധം തുടങ്ങുന്നത് നല്ലതാണ്.

ആദ്യപ്രസവത്തിനുശേഷം മൂന്നുവര്‍ഷം ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ കോപ്പര്‍-ടി പോലുള്ള മാര്‍ഗങ്ങളോ ഗര്‍ഭനിരോധന ഗുളികകളോ ഉപയോഗിക്കാം. സുരക്ഷിതദിവസം നോക്കി ബന്ധപ്പെടുന്നത് വളരെ സുരക്ഷിതം എന്നു പറയാനാവില്ല. പ്രസവം കഴിഞ്ഞ് മുലയൂട്ടുന്ന സ്ത്രീകളില്‍ ആറു മാസത്തിലധികം കാലം കഴിഞ്ഞാണ് വീണ്ടും ആര്‍ത്തവം തുടങ്ങുക. ഗര്‍ഭനിരോധനഗുളികകള്‍ ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കഴിക്കേണ്ടതാണ്.

No comments:

Post a Comment