24വയസ്സുള്ള വിവാഹിതയാണ്. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. എട്ടു മാസത്തോളമായി ലൈംഗികബന്ധത്തില്‍ സംതൃപ്തി കിട്ടുന്നില്ല. ഈ അവസ്ഥ തരണം ചെയ്യുവാന്‍ പറ്റുമോ. ഇതിന് ചികിത്സയുണ്ടോ. ഇത് ശാരീരിക പ്രശ്‌നമാണോ?
അനിത, തൃശ്ശൂര്‍
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. സംഭോഗവേളയിലെ അസംതൃപ്തി എട്ടു മാസത്തോളമായി. അതായത് നാലു വര്‍ഷവും നാലു മാസവും തൃപ്തികരമായി ബന്ധപ്പെട്ട ശേഷം ഇപ്പോള്‍ പുതുതായി അനുഭവപ്പെടുന്ന പ്രശ്‌നം എന്നര്‍ഥം. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ സ്ത്രീലൈംഗിക സംതൃപ്തിയെ സ്വാധീനിക്കും. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വൈകാരികപ്രശ്‌നങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബാന്തരീക്ഷത്തിലെ കല്ലുകടികള്‍, ശാരീരികാസുഖങ്ങള്‍, പരിസരത്തു വരുന്ന മാറ്റങ്ങള്‍ മുതലായവ രതിസുഖത്തെ ബാധിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്നു വിശകലനം ചെയ്താല്‍ മാത്രമേ പ്രതിവിധി പറയാനൊക്കുകയുള്ളൂ. ഒരു സൈക്കോളജിസ്റ്റിനേയൊ മനോരോഗ ഡോക്ടറേയോ നേരിട്ടുകണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക.
അഗ്രചര്‍മത്തോട് വെറുപ്പ്
എനിക്ക് 22 വയസ്സുണ്ട്. ഭര്‍ത്താവിന് 28ഉം. വിവാഹം കഴിഞ്ഞിട്ട് ആറ് മാസമായി. ഭര്‍ത്താവിന്റെ അഗ്രചര്‍മ്മം മൂടിനില്‍ക്കുന്ന ലിംഗം കാണുമ്പോള്‍ തന്നെ അറപ്പും വെറുപ്പും തോന്നുന്നു. ലൈംഗിക ബന്ധത്തിന് എനിക്ക് തീരെ താല്‍പ്പര്യം തോന്നുന്നില്ല. ഭര്‍ത്താവിനോട് അഗ്രചര്‍മ്മം മുറിക്കാന്‍ പറഞ്ഞപ്പോള്‍ പിന്നീട് ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോയെന്ന ഭയമാണ്. ഇത് ചെയ്താല്‍ വൃത്തിയും ലൈംഗികസുഖവുമുണ്ടാകില്ലേ? എന്റെ വീടിനടുത്ത് കുട്ടികളുടെ ലിംഗാഗ്രം മുറിച്ചുകളയുന്ന സമുദായക്കാരാണ് കൂടുതലുള്ളത്. കുട്ടിക്കാലം മുതല്‍ ഇങ്ങനെ ഒരു സാഹചര്യത്തില്‍ വളര്‍ന്നുകൊണ്ടാണോ എനിക്ക് ഇങ്ങനെ വെറുപ്പ് തോന്നുന്നത്?
സീമ, മലപ്പുറം
ഭര്‍ത്താവിന്റെ ലിംഗത്തിലെ അഗ്രചര്‍മം നിങ്ങളില്‍ അറപ്പുളവാക്കുന്നു. ഇതു വെളിച്ചത്തില്‍ കാണുമ്പോള്‍ മാത്രമാണോ അതോ ഇരുട്ടില്‍ സ്പര്‍ശിക്കുമ്പോഴും ഉണ്ടോ? ഉണ്ടെങ്കില്‍ അഗ്രചര്‍മം എന്ന അവസ്ഥയോടുള്ള വെറുപ്പാണ്. ഭര്‍ത്താവ് നിങ്ങളുടെ അഭിരുചിക്കിണങ്ങി അഗ്രചര്‍മ്മം മുറിച്ചു മാറ്റിയാല്‍ പ്രശ്‌നം തീരുമോ? അഗ്രചര്‍മം ഈ പ്രായത്തില്‍ മുറിക്കുന്നതുകൊണ്ടു പ്രശ്‌നമില്ല. ചില പുരുഷന്മാര്‍ ഈ ശസ്ത്രക്രിയക്ക് ശേഷം ലൈംഗിക സംതൃപ്തി വേണ്ട പോലെയില്ല എന്നു പരാതിപ്പെടാറുണ്ട്. ഉപരിപ്ലവമായ ഈ സങ്കല്‍പങ്ങളെ മുന്‍നിര്‍ത്താതെ പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും ജീവിതം ആസ്വദിക്കാനും ശ്രമിക്കുക.
സ്വയംഭോഗവും അണുബാധയും
വിദ്യാര്‍ത്ഥിനിയാണ്. 22 വയസ്സ്. 18 വയസ്സുള്ളപ്പോള്‍ മുതല്‍ തണുത്ത ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് സ്വയം ഗുഹ്യഭാഗത്ത് ഉരക്കുമായിരുന്നു. അവ വൃത്തിയാക്കിയ ശേഷമാണ് ഉരച്ചതെങ്കിലും ഇപ്പോള്‍ എനിക്ക് പേടിതോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമോ എന്നാണെന്റെ പേടി. പ്രത്യേകിച്ച് എച്ച്.ഐ.വി. പോലുള്ള അണുബാധ. സാധാരണയായുള്ള പൊടിയോ അഴുക്കോ അകത്തുചെന്നാല്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാവുമോ?
ബി.എന്‍., കോഴിക്കോട്
ഗുഹ്യഭാഗം ഉരക്കുന്നതും ലിംഗാകൃതിയിലുള്ള വസ്തുക്കള്‍ അകത്തു പ്രവേശിപ്പിക്കുന്നതും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ സ്വീകരിക്കുന്ന രീതികളാണ്. ശരീരത്തിന്റെ അകത്തു പ്രവേശിപ്പിക്കുന്ന വസ്തുവില്‍ പൊടിയും വൃത്തികേടും ഉണ്ടെങ്കില്‍ അണുബാധയും ചൊറിച്ചിലുമൊക്കെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഈ രീതിയില്‍ ഉണ്ടാകാറില്ല. നാലു വര്‍ഷം മുമ്പ് നടന്നതിനെക്കുറിച്ച് ഇപ്പോള്‍ പേടിക്കേണ്ട.
ഭഗശിശ്‌നിക
22 വയസ്സുള്ള യുവതിയാണ്. വിവാഹം നിശ്ചയിച്ചിരിക്കുന്നു. ലൈംഗിക ഉത്തേജകമായ കാര്യങ്ങള്‍ വായിക്കുമ്പോഴും അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും ഒരു തരം യോനീസ്രവം ഉണ്ടാകുന്നതോടൊപ്പം ഭഗശിശ്‌നിക പുറത്തേക്ക് ഉന്തിവരികയും ചെയ്യുന്നു. വിവാഹശേഷം ഇത് ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അദ്ദേഹം എന്നെക്കുറിച്ച് എന്തു വിചാരിക്കും എന്നതാണ് എന്നെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇതു മോശമായ സ്ത്രീകളുടെ ലക്ഷണമാണോ
സുമം, മാനന്തവാടി
മനസ്സില്‍ ലൈംഗിക വികാരം പടരുമ്പോള്‍ ശരീരത്തില്‍ പലയിടത്തും അതിന്റെ പ്രതികരണം കാണാം. മുഖത്തും സ്തനങ്ങളിലും യോനിയിലും എല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. പുരുഷന്മാരില്‍ ലിംഗോദ്ധാരണം ഉണ്ടാവുന്നതുപോലെ സ്ത്രീകളില്‍ യോനീസ്രവം ഉണ്ടാവുന്നു. ഭഗശിശ്‌നിക പുറത്തേക്കു വരുന്നതും സ്വാഭാവികം. ഇതു മോശമായ സ്ത്രീകളുടെ ലക്ഷണമാണെന്നു സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നു. വിവാഹപ്രായമായ സ്ത്രീയില്‍ ഇങ്ങനെ ഒരു പ്രതികരണവും കണ്ടില്ലെങ്കിലേ കുഴപ്പമുള്ളൂ. ഇതിനെക്കുറിച്ചു വിഷമിക്കേണ്ട. സസന്തോഷം ദാമ്പത്യജീവിതത്തിലേക്കു കടക്കൂ.
ബന്ധപ്പെടലിന്റെ രീതി
എനിക്ക് 28 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു കുട്ടിയുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രശ്‌നം കാരണം ഇപ്പോള്‍ വല്ലാതെ വിഷമത്തിലാണ്. എനിക്ക് അത്യാവശ്യം തടിയുണ്ട്. ഭര്‍ത്താവുമായി സാധാരണ രീതിയില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗം വഴുതിപോകുന്നു. ഇതുമൂലം ഭര്‍ത്താവിന് ദേഷ്യമാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ മുകളിലായ രീതിയില്‍ ബന്ധപ്പെടാറുണ്ട്. ഇത് അദ്ദേഹത്തിന് താല്‍പ്പര്യമാണ്. പക്ഷേ സാധാരണ രീതിയില്‍ നിന്ന് വേറെ ഏത് രീതി സ്വീകരിച്ചാലും എനിക്ക് ഒരു തൃപ്തിയും ലഭിക്കുന്നില്ല.
സാധാരണ രീതിയില്‍ തന്നെ ബന്ധപ്പെടുമ്പോള്‍ ശരിക്കും ഉള്ളിലേക്ക് ഇറങ്ങിയാല്‍ മാത്രമേ എനിക്ക് പൂര്‍ണതയില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഭര്‍ത്താവിന് തടി കുറവായത് കാരണം ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. ബന്ധം കഴിയുമ്പോഴേക്ക് ആള്‍ ഭയങ്കര ക്ഷീണിതനാകും. തന്നെയുമല്ല ആള്‍ക്ക് നടുവേദനയും ഉണ്ടാകുന്നു. ഇത് കാരണം ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലാണ്. വദനസുരതം കൊണ്ട് അണുബാധയോ മറ്റോ ഉണ്ടാകുമോ?
ഷീന, കോഴിക്കോട്.
മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതം വഴി അസുഖം വരാന്‍ സാദ്ധ്യതയില്ല.

No comments:
Post a Comment