ലൈംഗികത്തകരാര്‍ മൂലം അസംതൃപ്തരായി ജീവിതം നയിക്കുന്ന എത്രയോ ദമ്പതിമാരുണ്ട്. ലൈംഗികാതൃപ്തി എന്നാല്‍ എന്താണ്? ലൈംഗികവേഴ്ചയില്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് ശാരീരികമായും മാനസികമായും സംതൃപ്തി ലഭിക്കാത്ത അവസ്ഥയെയാണ് ഇങ്ങനെ പറയുന്നത്. ഇക്കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല.
ആദ്യം പുരുഷന്റെ കാര്യം നോക്കാം…
ലൈംഗികബന്ധം സംതൃപ്തവും അനുഭൂതിദായകവുമാകണമെങ്കില്‍ പുരുഷന് ശരിയായ ലിംഗോദ്ധാരണം ഉണ്ടാകണം. ഉദ്ധരിച്ചാല്‍ മാത്രം പോരാ, ആവശ്യമുള്ള സമയം ഉദ്ധരിച്ചുനില്‍ക്കുകയും വേണം. എന്നാല്‍ ചില പുരുഷന്‍മാര്‍ക്ക് ഉദ്ധാരണവൈകല്യമുണ്ട്. ഇത് ശാരീരികബന്ധത്തില്‍ രണ്ടുപേര്‍ക്കും അസംതൃപ്തിയുണ്ടാക്കും.
ലൈംഗികബന്ധം ദുഷ്‌കരമാകുംവിധം പുരുഷ ജനനേന്ദ്രിയത്തിനു സംഭവിക്കുന്ന തളര്‍ച്ചയാണിതിനു കാരണം. ഇംപൊട്ടന്‍സി എന്നാണിതിനെ പറയുന്നത്. മാനസികവും ശാരീരികവുമാകാം ഇതിനു കാരണം. മാനസികം തന്നെയാണ് പലരെ സംബന്ധിച്ചും പ്രശ്‌നം സൃഷ്ടിക്കുന്നത്. എന്തായാലും ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേ ഡോക്ടറെ കാണേണ്ടതാണ്.
പുരുഷന്‍മാര്‍ക്ക് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ശീഘ്രസ്ഖലനം. പങ്കാളിക്ക് ലൈംഗിക ഉത്തേജനം ലഭിക്കുംമുമ്പ് ഭര്‍ത്താവിന് സ്ഖലനം സംഭവിക്കുന്നതാണ് പ്രശ്‌നമാകുന്നത്. ഇത് ഭാര്യയില്‍ കടുത്ത അസംതൃപ്തിയുണ്ടാക്കും. ഇതിന് പല കാരണങ്ങളുണ്ടാകാം. അടിസ്ഥാനകാരണം മാനസികമാണ്. കാരണം ആധിയും ഉല്‍ക്കണ്ഠയും ഭയവും കൊണ്ടായിരിക്കും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. അതുകൊണ്ടാണ് പലപ്പോഴും ശീഘ്രസ്ഖലനം ഉണ്ടാകുന്നത്. അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് ശാരീരികപ്രശ്‌നങ്ങള്‍ കൊണ്ടും ഇത് സംഭവിക്കുന്നത്.
ശീഘ്രസ്ഖലനം ഒഴിവാക്കാന്‍ അവിഹിതബന്ധം, സ്വയംഭോഗം എന്നിവ ഉപേക്ഷിക്കുക. വിവാഹപൂര്‍വ്വരതി ഒഴിവാക്കുക. തെറ്റിദ്ധാരണകളും കുറ്റബോധവും ഒഴിവാക്കുക. ഇതൊന്നുമില്ലാതിരുന്നിട്ടും ശീഘ്രസ്ഖലനം സംഭവിക്കുന്നുയെങ്കില്‍ ഡോക്ടറെ കാണുക.
ഇനി സ്ത്രീകളിലേക്ക്…
യോനിക്കു ചുറ്റുമുള്ള പേശികളുടെ അസാധാരണമായ ദൃഢതയും സങ്കോചവുമാണ് ശാരീരികമായ ഒരു രോഗം. ഇത്തരം സ്ത്രീകള്‍ക്ക് ലൈംഗികബന്ധം വേദനാജനകമായിരിക്കും. പങ്കാളിക്ക് ഇത് ബുദ്ധിമുട്ടുമാകും. സ്ത്രീകളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ അവളുടെ ഉപബോധമനസ്‌സിന്റെ നിരോധനം മൂലമുണ്ടാകുന്ന മാനസികതന്ത്രങ്ങളുമുണ്ടായിരിക്കും. ഇത്തരം പ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി അതിനു പരിഹാരം തേടുകയാണ് അഭികാമ്യം. ഇരുകൂട്ടരുടെയും തുറന്ന സമീപനം ഉണ്ടെങ്കിലേ ഇതുകൊണ്ട് പ്രയോജനമുണ്ടാകൂ. ദാമ്പത്യത്തിലെ ലൈംഗികതകരാറുകള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പ്രധാനമായും ലൈംഗികവിജ്ഞാനം ശാസ്ത്രീയമായി മനസ്‌സിലാക്കുക. ലൈംഗികബന്ധത്തിന്റെ സ്വാഭാവിക പ്രക്രിയകളെപ്പറ്റി സ്ത്രീയും പുരുഷനും മനസ്‌സിലാക്കുക. ഇണയുടെ ലൈംഗികബലഹീനതകളും തകരാറുകളും മനസ്‌സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുക. ശരിയായ ലൈംഗികാസ്വാദനത്തിന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇണയുമായി മാനസികമായി അടുപ്പം സൂക്ഷിക്കുക. ശാരീരിക ലാളനകള്‍ക്കു പ്രാധാന്യം കൊടുക്കുകയും അതിലൂടെ ഉത്തേജനമുണ്ടാക്കുകയും ചെയ്യുക.
വെറുതെ സ്വപ്നം കാണരുത്. സ്വപ്നമല്ല ജീവിതം എന്ന് മനസ്‌സിലാക്കുക. വികാരങ്ങള്‍ പരസ്പരം മാനിക്കുകയും ആവശ്യങ്ങള്‍ മനസ്‌സിലാക്കി പെരുമാറുകയും ചെയ്യുക. ഇരുകൂട്ടരും തുറന്ന സമീപനം സ്വീകരിക്കുക. പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കുക. ഇണയെ നിരുത്‌സാഹപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. കുറവുകള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുക. ഡോക്ടറെ കാണേണ്ടിവന്നാല്‍ കാണുക. നാണക്കേട് വിചാരിക്കരുത്.
No comments:
Post a Comment