സ്ഖലനശേഷം ലിംഗത്തില്‍ വേദന
എനിക്ക് 25 വയസ്. എന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്‍പതുമാസമായി. ഭാര്യയ്ക്ക് 19 വയസ്. ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഞങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെടും. കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ബാഹ്യ ലീലകളിലേര്പ്പെട്ടതിനു ശേഷമാണ് ബന്ധപ്പെടുന്നത്. പതിനഞ്ച് മിനിട്ടിനുള്ളില്‍ എനിക്ക് സ്ഖലനം സംഭവിക്കും. എന്നാല്‍ സ്ഖലനശേഷം കുറേ മണിക്കൂര്‍ കഴിയുമ്പോള്‍ എന്റെ ലിംഗത്തിന് വേദന അനുഭവപ്പെടും. സ്വയംഭോഗം ചെയ്തിരുന്ന സമയത്തും ഇങ്ങനെ വേദന അനുഭവപ്പെട്ടിരുന്നു. എന്റെ ലിംഗത്തിന് ഇടതുവശത്തേക്ക് അല്പം ചരിവുണ്ട്. ഇതുകൊണ്ടാണോ സ്ഖലനശേഷം വേദന അനുഭവപ്പെടുന്നത്? ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുണ്ടോ?
പ്രവീണ്‍ കൃഷ്ണന് ബഹ്റിന്
പ്രവീണ്‍ കൃഷ്ണന് ബഹ്റിന്
പുരുഷലിംഗത്തിന് ഇടതുവശത്തേക്കുള്ള നേരിയ ചരിവ് സാധാരണമാണ്. സംതൃപ്തകരമായ ലൈംഗിക ബന്ധത്തിന് ഈ ചരിവ് തടസമല്ല. ഈ ചരിവിന് ലിംഗത്തിന് അനുഭവപ്പെടുന്ന വേദനയുമായും ബന്ധമില്ല. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലിംഗത്തിന് നേരിയ ചതവോ മുറിവോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയെങ്കില്‍ വേദനയുണ്ടാകാം. അതുപോലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് വേണ്ടവിധത്തില്‍ ലൂബ്രിക്കേഷന് ഉണ്ടായില്ലെങ്കിലും വേദനയനുഭവപ്പെടാനിടയുണ്ട്. എന്നാല്‍ സ്ഖലനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് ലിംഗത്തില്‍ വേദന അനുഭവപ്പെടുന്നതെങ്കില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകുന്നത് നല്ലതായിരിക്കും.
ലിംഗാഗ്രം വരണ്ടിരിക്കുന്നു
ലിംഗാഗ്രം വരണ്ടിരിക്കുന്ന തുകൊണ്ട് ലൂബ്രിക്കന്റ് ഉണ്ടാവില്ലെന്ന് കരുതാനാവില്ല. ലിംഗാഗ്രം വരണ്ടിരിക്കുന്നത് പങ്കാളിക്ക് വേദനയുണ്ടാക്കാനിടയുണ്ട്.
എന്റെ ഭാവിവരനുവേണ്ടിയാണ് ഈ കത്ത്. അദ്ദേഹത്തിന് 24 വയസുണ്ട്. മൂന്നു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. ഇക്കാലമെത്രയും ഞങ്ങള്‍ ശാരീരികബന്ധം പുലര്‍ത്തുന്നു. അദ്ദേഹത്തിന്റെ ലിംഗാഗ്രം സദാ വരണ്ടാണിരിക്കുന്നത്. ലൂബ്രിക്കന്റ് ഉണ്ടാകുന്നില്ല. ഇതുമൂലം ബന്ധപ്പെടുമ്പോള്‍ എനിക്ക് വേദന അനുഭവപ്പെടുന്നു. കൃത്രിമ ലൂബ്രിക്കന്റ്സിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ബന്ധപ്പെടുന്നത്. ചോദിച്ചപ്പോള്‍ ചെറുപ്പം മുതല്‍ ലൂബ്രിക്കന്റ് ഉണ്ടാകുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത് ഞങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കുമോ? അദ്ദേഹത്തിന് സ്വാഭാവിക ലൂബ്രിക്കന്റ് ഉണ്ടാകാന്‍ എന്താണ് ചെയ്യേണ്ടത്?
വി. പി എഴുപുന്ന
വി. പി എഴുപുന്ന
ലിംഗത്തിന്റെ വരണ്ട അവസ്ഥ ചര്‍മത്തിന്റെ പ്രത്യേകതകൊണ്ടോ മറ്റ് രോഗങ്ങളുമായോ ബന്ധപ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ ത്വക്ക്രോഗവിദഗ്ധനെയോ യൂറോളജിസ്റ്റിനെയോ കാണുന്നത് നല്ലതായിരിക്കും. ലിംഗാഗ്രം വരണ്ടിരിക്കുന്നതുകൊണ്ട് ലൂബ്രിക്കന്റ് ഉണ്ടാവില്ലെന്ന് കരുതാനാവില്ല. ലിംഗാഗ്രം വരണ്ടിരിക്കുന്നത് പങ്കാളിക്ക് വേദനയുണ്ടാക്കാനിടയുണ്ട്. രോഗങ്ങള്കൊണ്ടോ, മാനസികമായ കാരണങ്ങള്‍കൊണ്ടോ ഇങ്ങനെ സംഭവിക്കാം. അതിനാല്‍ നിങ്ങള്‍ക്ക് വിദഗ്ധ പരിശോധന ആവശ്യമായി വരും.
ലൈംഗികതയോട് വിരക്തി
എനിക്ക് 52 വയസുണ്ട്. വിവാഹിതനാണ്. ഭാര്യയ്ക്ക് 45 വയസ്. സംതൃപ്ത ദാമ്പത്യജീവിതമാണ് ഞങ്ങളുടേത്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ തുറന്നു സംസാരിക്കുക പതിവാണ്. ഒന്നുരണ്ടുവര്ഷമായി എന്നില്‍ നിന്നും ലൈംഗികസുഖം വേണ്ടവിധം ലഭിക്കുന്നില്ലെന്നാണ് ഭാര്യ പറയുന്നത്. ലൈംഗികപരമായി ഭാര്യ എപ്പോഴും സജീവമാണ്. എന്നാല്‍ എനിക്ക് പണ്ടെത്തേപ്പോലെ ലൈംഗിക താല്പര്യമോ സുഖമോ ഇല്ല. ഇതുമൂലമാവും ഭാര്യയ്ക്ക് അതൃപ്തിയുണ്ടാകുന്നത്. ഭാര്യയെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഈ പ്രശ്നം ഞങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ടതാണോ? ഇതു മാറാന്‍ എന്തുചെയ്യും?
സി.ടി തൃശൂര്‍
സി.ടി തൃശൂര്‍
പ്രായം കൂടുന്നതനുസരിച്ച് സ്ത്രീ പുരുഷന്മാരില് ലൈംഗിക ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുന്നു. അത് അവരുടെ ലൈംഗിക താല്പര്യങ്ങളെ ബാധിക്കുന്നതായി കാണാറുണ്ട്. ഇത് സ്ത്രീകളില്‍ ചിലരെ ആര്ത്തവവിരാമത്തിലേക്കും പുരുഷന്മാരില് ചിലരെ സ്ത്രീകളുടേതിന് സമാനമായ ആഡ്രോപോസിലേക്കും നയിക്കും. അതുപോലെ പുരുഷന്മാരില് പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലൈംഗിക താല്പര്യത്തെ ബാധിക്കാറുണ്ട്. എങ്കിലും ലൈംഗികത ഏതു പ്രായത്തിനും നിലനില്‍ക്കുന്നുണ്ട്. ഓരോ പ്രായത്തിലും അതിന് പുതിയ മാനങ്ങള്‍ കൈവരുന്നു എന്നേയുള്ളൂ. നിങ്ങള്‍ക്ക് 52 ഉം ഭാര്യയ്ക്ക് 45 വയസുമല്ലേ ആയിട്ടുള്ളൂ. ഇനിയും സന്തോഷകരമായ ലൈംഗികജീവിതം ബാക്കിനില്‍ക്കുന്നുണ്ട്. നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം ഊഷ്മളമാക്കുകയും ലൈംഗികതയില്‍ പുതുമ കണ്ടെത്തുകയും വേണം. പ്രായമായാല്‍ ലൈംഗികത അനസാനിച്ചു എന്ന ധാരണ തിരുത്തണം. പുതിയ പൊസിഷനും രീതികളും പരീക്ഷിക്കാന്‍ പറ്റിയ സമയമാണിത്. മനസിനെ അതിനുവേണ്ടി ഒരുക്കുകയാണ് ആദ്യം വേണ്ടത്. അപ്പോള്‍ സന്തോഷകരമായ ലൈംഗികത നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
- See more at: http://www.mangalam.com/health/ask-doctor/18078#sthash.HxzhleOT.dpuf
No comments:
Post a Comment