മനുഷ്യന് ഭക്ഷണം പോലെ പ്രധാനമാണ് സ്പര്‍ശനവും - സോക്രട്ടീസ്
ഇളം കാറ്റുപോലെ ഒരു സ്‌നേഹസ്പര്‍ശം... അത് നമുക്കേകുന്ന ആഹ്ലാദവും ആശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. ഏതു നൊമ്പരങ്ങളില്‍ നിന്നും ആശ്വാസമേകാനും ആനന്ദം പകരാനും കഴിയുന്ന അദ്ഭുതചികില്‍സയാണ് സ്‌നേഹം തുളുമ്പുന്ന സ്പര്‍ശനം. തലവേദന വരുമ്പോള്‍ നാം അറിയാതെ നെറ്റിയില്‍ കൈവെച്ചു തലോടിപ്പോകുന്നത് സ്പര്‍ശനമേകുന്ന മാന്ത്രികാശ്വാസത്തെക്കുറിച്ച് അബോധത്തില്‍ത്തന്നെ അറിയാവുന്നതു കൊണ്ടാണല്ലോ. വാല്‍സല്യം കൊണ്ടും സ്‌നേഹം കൊണ്ടും അറിയാതെയെന്നോണം നാം ചെയ്യുന്നതും തഴുകി ഓമനിക്കല്‍ തന്നെ. ശരീരമെന്ന വീണയില്‍ ലോലനാദങ്ങളുണര്‍ത്തുന്ന ഈ മൃദുസ്പര്‍ശങ്ങളെ മെല്ലെയുണര്‍ത്തി ഹൃദയഹാരിയായ ഒരു സംഗീതോല്‍സവമാക്കി മാറ്റുന്ന കലയാണ്് മസ്സാജിങ് എന്നു പറയാം.
ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ടെന്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ് മസ്സാജിങ്. ടെന്‍ഷനുകള്‍ അകറ്റാനുള്ള ഏറ്റവും നല്ല ടെക്‌നിക്കുകളിലൊന്ന്്. എല്ലാ പിരിമുറുക്കങ്ങളുമകറ്റി ലൈംഗികതയെ ഒരാഹ്ലോദല്‍സവമാക്കി മാറ്റാനും മസ്സാജിനു കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും മുറുക്കങ്ങളെല്ലാമകറ്റി സുഖകരമായ ലാഘവമേകുകയും ലൈംഗികതയുടെ ആനന്ദങ്ങളെ ഏറ്റവും ഹൃദ്യമാക്കുകയും ചെയ്യുന്നു അത്.
അതിപുരാതനകാലം മുതലേ ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള സുഖചികില്‍സാ രീതികളായി മസ്സാജിങ് നിലനിന്നിരുന്നു. ആയുര്‍വേദത്തിലെ സ്വസ്ഥവൃത്തത്തില്‍ പറയുന്ന എണ്ണതേച്ച് ഉഴിയലുകളും പല തരത്തിലുള്ള തിരുമ്മലുകളും മസ്സാജിങ്ങിന്റെ ശാസ്ത്രീയ സമ്പ്രദായങ്ങളാണ്.
ടെന്‍ഷനുകളില്‍ നിന്ന് മോചനം
മനസ്സില്‍ പിരിമുറുക്കങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ ശരീരത്തിലും അതിന്റേതായ അസ്വാസ്ഥ്യങ്ങളുണ്ടാവും. പേശികള്‍ വലിഞ്ഞു മുറുകും, നെഞ്ചിടിപ്പു കൂടും,ശരീരത്തിലെ ചൂട് കൂടും, ചിലര്‍ക്ക് വിയര്‍പ്പുമുണ്ടാകും.പലപ്പോഴും തലവേദന അനുഭവപ്പെടാറുണ്ട്. രക്തത്തില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് കൂടി നില്‍ക്കുന്ന ഈ വേളയില്‍ ലൈംഗികോത്തേജക സ്രവങ്ങള്‍ കുറച്ചേ ഉണ്ടാവുകയുള്ളൂ.ടെന്‍ഷന്‍ നിറഞ്ഞ മനസ്സോടെ പുരുഷന്‍ സെക്‌സിനു ശ്രമിക്കുമ്പോള്‍ മിക്കപ്പോഴും അവിടെ നടക്കുന്നത് അക്രമവാസനയോടു കൂടിയ ഒരു തരം കീഴടക്കല്‍ ശ്രമമായിരിക്കും. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.
ടെന്‍ഷന്‍ മൂലം ലൈംഗിക പ്രശ്‌നങ്ങളുണ്ടാവുകയും പിന്നീട് ആ പ്രശ്‌നങ്ങള്‍ തന്നെ ടെന്‍ഷനു കാരണമാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കുറവല്ല. ഇത്തരം സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് ഹൃദ്യമായ ഒരു മസ്സാജ്. അത് പേശികള്‍ക്ക് അയവേകുന്നു, മനസ്സിന് ശാന്തിയേകുന്നു. ആ പ്രശാന്തിയില്‍ നിന്ന് ലൈംഗികതയുടെ ഉല്‍സവത്തിനു തുടക്കമിടാം.
സ്ത്രീകള്‍ക്കാണെങ്കില്‍ ടെന്‍ഷനുള്ള വേളകളില്‍ ലൈംഗികതയോട് ഒരു താല്‍പ്പര്യവും തോന്നുകയില്ല. സ്‌നേഹപൂര്‍ണമായ ഇടപഴകലുകളിലൂടെ, നനുത്ത തലോടലുകളിലൂടെ ടെന്‍ഷനുകളില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും മോചിപ്പിച്ച് ആഹ്ലാദാനുഭവങ്ങളിലേക്ക് വഴിനടത്തുകയാണു വേണ്ടത്. ഇണയുടെ പിരിമുറുക്കങ്ങള്‍ മനസ്സിലാക്കി സ്‌നേഹലാളനകളും ചുംബനാലിംഗനങ്ങളും നല്‍കി സാവധാനത്തില്‍ ഉത്തേജിപ്പിച്ച് ലൈംഗികവേഴ്ചയിലേക്ക് കൊണ്ടെത്തിക്കാനായാല്‍ സെക്‌സ് ഊഷ്മളമാവും. സ്‌നേഹസ്‌നിഗ്ധതയാര്‍ന്ന മസ്സാജാണ് ഇവിടെയും വേണ്ടത്.
ക്ലാസിക് മസാജിങ്
പ്രാചീനസംസ്‌കാരങ്ങളിലെല്ലാം മസ്സാജിങ്ങിന് വളരെയേറെ പ്രാധാന്യം കല്പിച്ചിരുന്നു. ഗ്രീക്കുവൈദ്യന്മാര്‍ ഏതാണ്ടെല്ലാ രോഗങ്ങള്‍ക്കുമുള്ള ചികില്‍സയായിട്ടാണ് മസ്സാജിങ്ങിനെ കണ്ടിരുന്നത്. വൈദ്യശാസ്ത്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന ഹിപ്പോക്രാറ്റസും മസ്സാജിങ്ങിന്റെ അല്‍ഭുതസിദ്ധികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. പ്രാചീനറോമില്‍ തിരുമ്മല്‍ ആഹ്ലാദകരമായ ഒരു ലൈംഗികകേളിയായി കൊണ്ടാടപ്പെട്ടിരുന്നു. അക്കാലത്ത് അവിടെ നിരവധി മസ്സാജ് പാര്‍ലറുകള്‍ തന്നെയുണ്ടായിരുന്നുവത്രെ.
ചൈനയിലും ഇന്ത്യയിലും ഇന്നും സ്പര്‍ശചികില്‍സകളും സുഖതിരുമ്മലുകളും വ്യാപകമായിത്തന്നെ നിലനില്‍ക്കുന്നുണ്ടല്ലോ. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഏഷ്യാപസഫിക് മേഖലയിലെ മിക്ക രാജ്യങ്ങളിലും പരമ്പരാഗത രീതിയിലുള്ള മസ്സാജിങ് സമ്പ്രദായങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിരലുകളും കൈപ്പത്തികളും ഉപയോഗിച്ച് നീണ്ട ഉഴിച്ചില്‍ നടത്തുന്ന സ്വീഡീഷ്മസ്സാജിങ്ങ്, മര്‍മങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ഷിയാറ്റ്‌സു, ആയുര്‍വേദത്തിലെ തിരുമ്മു ചികില്‍സകള്‍ തുടങ്ങിയവ ഇന്ന്് ലോകമെങ്ങും അറിയപ്പെടുന്ന മസ്സാജിങ് സമ്പ്രദായങ്ങളാണ്. കഥകളി, കളരിപ്പയറ്റ് തുടങ്ങിയ കേരളീയസമ്പ്രദായങ്ങളിലുള്ള ചവിട്ടിയുഴിച്ചില്‍ പോലുള്ള രീതികള്‍ ക്ലാസ്സിക് സ്വഭാവമുള്ള മസ്സാജിങ്ങുകളാ
ണെന്നു പറയാം.
ഇറോട്ടിക് മസാജ്
ഏതുതരം തിരുമ്മലിലും ശാരീരികസുഖത്തിന്റെയും അതുവഴിയുള്ള മാനസികാഹ്ലാദത്തിന്റെയും ഘടകമുണ്ട്. ഈ ആഹ്ലാദഘടകത്തിനും ലൈംഗികതക്കും പ്രാധാന്യം നല്‍കുന്ന ഉഴിച്ചിലുകളാണ് ഈറോട്ടിക് മസ്സാജ്.ലൈംഗികതയില്‍ അറിയാതെ തന്നെ മസ്സാജിങ് കടന്നുവരുന്നത് തികച്ചും സ്വാഭാവികവുമാണല്ലോ. സ്വാഭാവികമായിത്തന്നെയുണ്ടാകുന്ന ഈ മസ്സാജിങ്ങിനെ ഒരു വിനോദമായും കൂടുതല്‍ ആഹ്ലാദത്തിലേക്കുള്ള വഴിയായും വികസിപ്പിക്കുകയാണ് ഈറോട്ടിക് മസ്സാജിങ്ങില്‍ ചെയ്യുന്നത്.
സ്‌നേഹപൂര്‍ണമായ സ്പര്‍ശത്തിലെ ഈ വൈകാരികതീക്ഷ്ണത ഇണകളുടെ ബന്ധത്തെ കൂടുതല്‍ സ്‌നേഹോഷ്മളമാക്കും. പ്രണയാനുഭൂതികളെ തീവ്രമാക്കും. നിത്യജീവിതത്തിലെ ടെന്‍ഷനുകളകറ്റാനുള്ള വഴിയായും ലൈംഗികവിനോദമായുമൊക്കെ മസ്സാജിങ്ങിനെ കാണാവുന്നതാണ്.
ആവര്‍ത്തനം കൊണ്ടു വിരസമായ രതിജീവിതത്തിന് ഒരു നവോന്മേഷം പകരാന്‍ ഈറോട്ടിക് മസ്സാജിങ്ങിനു കഴിയും. ആഹ്ലാദങ്ങളില്ലാതെ കെട്ടു പോയ രതിജീവിതത്തെ മസ്സാജിങ്ങിലൂടെ തഴുകിയുണര്‍ത്താനാവും.രതി ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ ഒരുല്‍സവഘോഷമാക്കി മാറ്റാനും മസ്സാജിങ് സഹായകം തന്നെ.
മസാജിങ് എങ്ങനെ?
കൂടുതല്‍ തമാശ, കൂടുതല്‍ വിനോദം, കൂടുതല്‍ സ്‌നേഹം അതല്ലാതെ ഈറോട്ടിക് മസ്സാജിന് വേറേ ലക്ഷ്യങ്ങളൊന്നുമില്ല. അതേ സമയം അതിലൂടെ കൈവരുന്ന നേട്ടങ്ങള്‍ ഒട്ടേറെയുണ്ടു താനും. അതിന് പ്രത്യേകിച്ച് ചിട്ടവട്ടങ്ങളോ രീതിശാസ്ത്രങ്ങളോ ഒന്നുമില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും നമുക്ക് മൈന്‍ഡു ചെയ്യേണ്ട കാര്യവുമില്ല. തികഞ്ഞ ലാഘവത്തോടെ ഉല്ലസിക്കാനുള്ള ഒരു തമാശയായിത്തന്നെ ഇതിനെ കാണുക. താന്ത്രിക് സെക്‌സു പോലുള്ള സമ്പ്രദായങ്ങളില്‍ ചിട്ടയോടെ ചെയ്യുന്നതാണ് ഈറോട്ടിക് മസ്സാജ്. അവിടെ അതിന് ഒട്ടേറെ ചിട്ടവട്ടങ്ങളുമുണ്ട്. അകിലിന്റെ സുഗന്ധവും സൗമ്യസംഗീതത്തിന്റെ ലയവും മട്ടുപ്പാവിലെ നിലാവെളിച്ചവുമൊക്ക. അതൊക്കെ കഥകളിലെ രാജാക്കന്മാര്‍ക്കു വിടാം.
എങ്കിലും നമുക്കും വേണം ചില തയ്യാറെടുപ്പുകള്‍. മനസ്സിന് സമാധാനവും സുരക്ഷാബോധവും കുളിര്‍മയും പകരുന്ന നല്ലൊരു മുറിയാണ് ഏറ്റവും പ്രധാനം. പുറത്തു നിന്നുള്ള എല്ലാ ശല്യങ്ങളും ഒഴിഞ്ഞു നില്‍ക്കുന്ന ഭദ്രമായ ഒരിടം. വെളിച്ചത്തിന് മെഴുകുതിരി മതി. ഈറോട്ടിക് മസ്സാജിനൊപ്പം തിരുമ്മു ചികില്‍സയുടെ ഗുണം കൂടി കിട്ടണമെന്നുള്ളവര്‍ക്ക് അനുയോജ്യമായ തൈലങ്ങളുപയോഗിക്കാം. സാധാരണക്കാര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതു തന്നെ നല്ലത്. ഇരുന്നോ കിടന്നോ ആവാം ഇത്. ഇണകള്‍ ഇരുവരും പരസ്പരം മസ്സാജ് ചെയ്യുകയാണ് വേണ്ടത്.
എവിടെ നിന്ന് തുടങ്ങണമെന്നതും എങ്ങനെ തുടങ്ങണമെന്നതും പ്രശ്‌നമാക്കേണ്ടതില്ല. തലയില്‍ എണ്ണതേച്ച് അധികനേരം ഇരുന്നാല്‍ നീരിറക്കമുണ്ടാകുന്നവരാണെങ്കില്‍ തുടക്കത്തില്‍ തലയില്‍ അധികം എണ്ണ തേയ്ക്കരുത്. കൈകളില്‍ നല്ലതു പോലെ എണ്ണയെടുത്ത് ഇണയുടെ ഉദരഭാഗത്തോ കൈകളിലോ ചുമലിലോ തലോടിത്തുടങ്ങുക. ഒരു ദിശയിലേക്കു മാത്രം തടവുന്നതാണ് നല്ലത്. കഴിയുന്നതും മുകളില്‍ നിന്ന് താഴേക്കു തടവാം. അധികം സമ്മര്‍ദം ചെലുത്താതെ തടവിയാല്‍ മതി.
കൈകള്‍: സ്‌നേഹം പ്രകടിപ്പിക്കുന്ന ഏറ്റവും ലളിതമായ സ്പര്‍ശമാണല്ലോ പരസ്പരം കൈ പിടിക്കുന്നത്. ആ സ്‌നേഹം കൂടുതല്‍ ആഹ്ലാദകരമായി കൈമാറാനാണ് കൈകള്‍ തിരുമ്മുന്നതെന്ന് ഓര്‍ക്കുക. തോള്‍ മുതല്‍ ഓരോ വിരലിന്റെയും തുമ്പുകള്‍ വരെ സ്‌നേഹസ്‌നിഗ്ധമായ കൈകൊണ്ട് പതുക്കെ തലോടിയുണര്‍ത്തുക. രണ്ടു മൂന്നു തവണ തിരുമ്മിയ ശേഷം അടുത്ത കൈയെടുത്ത് ഉഴിയുക. ഇങ്ങനെ ഇരു കൈകളും രണ്ടു മൂന്നു തവണ മാറിമാറി തിരുമ്മാം.
മാറിടം: മാറിടം തിരുമ്മുന്നത് എല്ലാവര്‍ക്കും പ്രത്യേകിച്ചൊരു സുഖവും സന്തോഷവുമേകും. ശരീരത്തിന് ചൂടുപകരാനും രക്തപ്രവാഹം മെച്ചപ്പെടുത്താനും മാറുഴിച്ചില്‍ സഹായിക്കും. മാറത്ത് നന്നായി എണ്ണ തേച്ചു തടവുക. സ്ത്രീയുടെ സ്തനങ്ങളില്‍ തലോടുന്നത് ശ്രദ്ധയോടെവേണം. അതൊരു ലൈംഗികകേളിയായി മാറേണ്ടതില്ല. സ്തനങ്ങള്‍ താഴെ നിന്ന് മുകളിലേക്കു വട്ടത്തില്‍ തടവുന്നതാണ് കൂടുതല്‍ നല്ലത്.
വയറ്: ഉദരപേശികളില്‍ ചെറിയതോതില്‍ സമ്മര്‍ദം ചെലുത്തി തടവുന്നതാണ് കൂടുതല്‍ സുഖകരം. ചര്‍മപാളികള്‍ എടുത്ത് മൃദുവായി ഞെരടി തടവുന്നത് രസകരവും ദുര്‍മേദസ്സു കുറയ്ക്കാന്‍ സഹായകരവുമായിരിക്കും. വയറിന്റെ ഇരുവശങ്ങളിലൂടെയും കൈപ്പത്തികള്‍ സാവധാനം താഴേക്ക് കൊണ്ടുചെന്ന്് നാഭിക്കു താഴെ വെച്ച് കൂടിച്ചേരുംവിധം ഉഴിയുക.
കാലുകള്‍: അരക്കെട്ടില്‍ നിന്നു തുടങ്ങി കാലുകളുടെ താഴെയറ്റത്ത് വിരല്‍ത്തുമ്പു വരെ നീട്ടി ഉഴിയണം. തുടകളുടെ അകവശത്തും കാല്‍മുട്ടിലും കാല്‍വണ്ണയിലെ മസിലുകളിലും ഉഴിയുന്നത് വളരെയേറെ ആഹ്ലാദദായകമാണ്. കാല്‍പ്പാദങ്ങളും ഉള്ളംകാലുകളും കാല്‍വിരലുകളും പ്രത്യേകം ഉഴിയണം. കാല്‍വിരലുകള്‍ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും പരിഗണന നല്‍കുന്നവര്‍ കുറവാണെന്നോര്‍ക്കുക. പാദങ്ങള്‍ കൈയിലെടുത്ത് ഉള്ളം കാല്‍ അമര്‍ത്തി തലോടുന്നത് ആഹ്ലാദദായകമാണ്.
കഴുത്തും തലയും: തല ആഹ്ലാദദായകമായ അവയവമായി പലര്‍ക്കും തോന്നാറില്ല. എന്നാല്‍, തലയില്‍ സ്‌നേഹപൂര്‍ണമായ തലോടലുകള്‍ നല്‍കുന്നത് പങ്കാളിയോടുള്ള മാനസിക ഐക്യം മെച്ചപ്പെടുത്താനും വേദനകളില്‍ ആശ്വാസമേകാനും സഹായിക്കും. വിരല്‍ത്തുമ്പു കൊണ്ട് തലയില്‍ ചെറിയവൃത്തങ്ങളുണ്ടാക്കി തലയോട്ടിയിലാകെ മസ്സാജ് ചെയ്യുന്നത് ഹൃദ്യമായ ആഹ്ലാദാനുഭവമായിരിക്കും.പിറകില്‍ നിന്നുകൊണ്ട് പെരുവിരലുകള്‍ ഇണയുടെ നെറ്റിയില്‍ വച്ച് വശങ്ങളിലേക്ക് ഉഴിഞ്ഞ് താഴേക്ക് കഴുത്തു വരെ എത്തിക്കുക. നട്ടെല്ലിന്റെ മുകളറ്റത്തും മൃദുവായ തലോടലുകള്‍ നല്‍കണം.
നെറ്റിയും മുഖവും: കൈപ്പത്തി നിവര്‍ത്തി ഒന്നിനു മേല്‍ ഒന്നായി വെച്ച് പതുക്കെ അമര്‍ത്തി കൈകള്‍ വലിച്ച് ഇരുകവിളുകളും തടവിത്തലോടുക. ഈ തടവല്‍ കീഴ്ത്താടിയിലേക്കെത്തിച്ച് വൃത്തം പൂര്‍ത്തിയാക്കണം. വിരല്‍ത്തുമ്പുകള്‍ പതുക്കെ കണ്‍പോളുകളുടെ മുകളില്‍ വെക്കുകയും പുരികം എഴുതുന്നതു പോലെ മൃദുവായി വിരല്‍ത്തുമ്പുകളൊഴുക്കുകയും ചെയ്യുക.
പുറം: മസ്സാജ് ഏറ്റവും സുഖകരമാകുന്നത് പുറം തടവുമ്പോഴാണ്. ധാരാളം സമയമെടുത്ത് പുറവും വശങ്ങളും തടവുന്നത് നല്ലത്. നട്ടെല്ലിനും അതിനോടു ചേര്‍ന്ന പേശികള്‍ക്കും നേരിയ മുറുക്കം അനുഭവപ്പെടും വിധം മിതമായ ശക്തിയില്‍ തലോടുക.പുറത്തു നിന്ന് വശങ്ങളിലേക്കും തലോടല്‍ വ്യാപിപ്പിക്കണം. കൈകള്‍ വിടര്‍ത്തി വിശറി പോലെയാക്കി പുറത്താകെ തടവുന്നതാണ് ഏറെ ആഹ്ലാദകരം.
ഇരുന്നുകൊണ്ട്
പങ്കാളി കസേരയിലോ സ്റ്റൂളിലോ ഇരിക്കുമ്പോള്‍ അടുത്ത് പിന്നിലായി നിന്ന് ചെവികളില്‍ തുടങ്ങി വശങ്ങളിലൂടെ താഴേക്ക് ചുമലുകള്‍ വരെ തലോടുക.
പങ്കാളിയുടെ മുന്നില്‍ നിന്ന് ഇടം കൈയില്‍ ഒരു കൈപ്പത്തിയെടുത്തു പിടിച്ച് വലത്തേ കൈ പങ്കാളിയുടെ തോളില്‍ വെക്കുക. കൈയിലൂടെ സാവധാനം തലോടി പങ്കാളിയുടെ കൈപ്പത്തി ഇരുകൈകള്‍ കൊണ്ടും നന്നായി തിരുമ്മുക.
മുന്നോട്ടു കുനിഞ്ഞിരിക്കുന്ന പങ്കാളിയുടെ പുറത്ത് നടുവിലായി നട്ടെല്ലിനു മേല്‍ ഇരു കൈകളും വെച്ച് പതുക്കെ മുകളിലേക്കു തഴുകി കഴുത്തിലും ചുമലിലും ഉഴിയുക.
ചുമലിലെ പേശികളെ ഇരുകൈയിലെയും വിരലുകള്‍ കൊണ്ട് സാവധാനം ഞെരടുക.
വലംകൈകൊണ്ട് പങ്കാളിയുടെ വലം കൈ പിടിച്ച് ഇടതു കൈ കൊണ്ട് പങ്കാളിയുടെകൈ മുട്ടു വരെ തടവുക.
പെരുവിരല്‍ കൊണ്ട് പങ്കാളിയുടെ ഉള്ളം കൈ അമര്‍ത്തി തടവുക.
കുളി: മസ്സാജിനു ശേഷം അതിന്റെ തന്നെ ഭാഗമാണ് കുളിയും. ഇതും ഒരു വിനോദമായിക്കണ്ടു തന്നെ ചെയ്യുകയാണ് വേണ്ടത്.
സ്‌നേഹത്തിന്റെ ഉത്സവം
ഒട്ടുമിക്ക ദമ്പതികള്‍ക്കും ലൈംഗിക ജീവിതത്തില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ മൂലം ശരിയായ ലൈംഗികാനന്ദം അനുഭവിക്കാനാവാതെ പോകുന്നതു സര്‍വസാധാരണവുമാണ്. മിക്കയാളുകള്‍ക്കും ഒരു ഘട്ടം കഴിഞ്ഞാല്‍ ലൈംഗിക ജീവിതം സംഘര്‍ഷപൂരിതവും വിരസവുമായിത്തീരാറുണ്ട്. ആഹ്ലാദകരവും ആസ്വാദ്യകരവുമായ ലൈംഗികതയ്ക്കു വേണ്ടി ആഗ്രഹിക്കുമ്പോളും അത് സാധ്യമാകാതെ വരുന്ന വിരസതയും അതിനെത്തുടര്‍ന്നുണ്ടാകുന്ന പിരിമുറുക്കങ്ങളും ജീവിതത്തിന്റെ തന്നെ നിറം കെടുത്തിക്കളയും.
ലൈംഗികാവയവങ്ങള്‍ക്കു മാത്രം പ്രാധാന്യവും പങ്കാളിത്തവുമുള്ള ലൈംഗിക ജീവിതം എന്ന ധാരണ തിരുത്തുകയും മുഴുവന്‍ ശരീരവും മനസ്സും പങ്കെടുക്കുന്ന സ്‌നേഹവിനിമയത്തിന്റെ ഒരു ഉല്‍സവമായി ലൈംഗികതയെ കാണുകയുമാണ് വേണ്ടത്. അത്തരം ആഹ്ലാദജീവിതം ആഗ്രഹിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല വഴികളിലൊന്നാണ് ഈറോട്ടിക് മസ്സാജ്. അതിനെ തിരുമ്മു ചികില്‍സയായിട്ടല്ലാതെ ഒരു ലൈംഗിക കേളിയായി കാണുക. ഒരു തൂവല്‍ പോലെ ലഘുവായ മനസ്സോടെ അതില്‍ മുഴുകുക. ആ ലാഘവം ശരീരത്തിലേക്കും പകരാന്‍ ഈറോട്ടിക് മസ്സാജ് സഹായിക്കും.
ഒരു വിനോദലീലയായി നാം ഇത് അനുഭവിക്കുമ്പോള്‍ത്തന്നെ അതിശയകരമായ ചികില്‍സാ ഫലങ്ങള്‍ ലഭിക്കാനും ഇത് വഴിയൊരുക്കും എന്നതാണ് മസ്സാജിന്റെ വലിയ നേട്ടം. മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ് എന്നാല്‍ നമുക്കു തിരിച്ചറിയാനാവാതെ കിടക്കുന്ന പല ഭയങ്ങളും ഉല്‍ക്കണ്ഠകളും അകറ്റാന്‍ ഈ മസ്സാജ് സഹായകമാണ്. ഇണയുടെ ശരീരത്തിലെ ഓരോ കോശത്തിലും സവിശേഷ ശ്രദ്ധ നല്‍കി ലാളനയോടെ തിരുമ്മുക. ഇണയുടെ ശരീരത്തിലെ ഓരോ രോമകൂപവും സുപരിചിതമാണെന്ന അറിവ് ലൈംഗികതയ്ക്കപ്പുറം പങ്കാളിത്ത ജീവിതത്തെയാകെത്തന്നെ ധന്യമാക്കും. ആ തിരിച്ചറിവു നല്‍കുന്ന പരസ്പര വിശ്വാസവും ആത്മവിശ്വാസവും നമുക്കു മനസ്സിലാക്കാനാവുന്നതിനെക്കാള്‍ വലുതാണ്.
ഒരു ലൈംഗികബന്ധത്തിനുള്ള ഒരുക്കം എന്ന നിലയിലല്ല ഈറോട്ടിക് മസ്സാജിനെ കാണേണ്ടത്. അതൊരു പൂര്‍വലീലയുമല്ല. എന്നാല്‍ ഈറോട്ടിക് മസ്സാജ് സ്വാഭാവികമായി ലൈംഗിക വേഴ്ചയിലേക്കെത്തുന്നുവെങ്കില്‍ ബലം പ്രയോഗിച്ച് അതു തടയേണ്ടതുമില്ല. മസ്സാജില്‍ ഓരോരുത്തരും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. ഈറോട്ടിക് മസാജില്‍ തിരുമ്മലിന്റെ സുഖാനുഭവത്തോടൊപ്പം ലൈംഗികത കൂടി അനുഭവിക്കാനാവുന്നു എന്നതാണ് സവിശേഷത. അതിനൊപ്പം ഒരു വിനോദലീലയുടെ തമാശകളും. സാധാരണ ലൈംഗിക വേഴ്ചയില്‍ നിന്നു ലഭിക്കുന്ന അനുഭവത്തെക്കാള്‍ വലുതും മൂല്യവത്തുമാണ് ഇവിടെ ലഭിക്കുന്ന ആഹ്ലാദാനുഭവം. സമയവും സൗകര്യവും ലഭിക്കുമ്പോള്‍ സുഖകരമായ ഒരു ഈറോട്ടിക് മസ്സാജിനൊരുങ്ങുകയാണ് വേണ്ടത്. അത് ഒരാഘോഷമാണ്, ഒരു സുഖ ചികില്‍സയാണ്, പുതിയൊരു പാരസ്പര്യത്തിന്റെ തുടക്കമാണ്.

No comments:
Post a Comment