വംശം നിലനിറുത്താനായി ചരിത്രാധീതകാലം മുതല്‍ക്കെ എല്ലാ ജീവജാലങ്ങളും ചെയ്തുവരുന്നതാണ് ലൈംഗിക ബന്ധം. പിന്നീടത് മനുഷ്യന്‍ ഏറ്റവും വലിയ വിനോദ മര്‍ഗ്ഗമാക്കിയെന്നത് വേറെ കാര്യം. എങ്കിലും ഇപ്പോഴും സന്താനോല്പാദനത്തിനു കിണഞ്ഞു പരിശ്രമിക്കുന്ന ദമ്പതികള്‍ക്ക് ആര്‍ത്തവചക്ര ബന്ധിതമായ ജോലിയായി മാറുന്നു ലൈംഗിക വേഴ്ചകള്‍.
എന്നാല്‍ വിദഗ്ധര്‍ പറയുന്നത് എല്ലാം മറന്നുള്ള, പരമാവധി രതിനിര്‍വൃതിതരുന്ന ലൈംഗിക ബന്ധമാണത്രേ ഇപ്പോളും ഗര്‍ഭം ധരിക്കാന്‍ ഏറ്റവും സാധ്യതയുള്ളത്. പങ്കാളിയുടെ രതി നിര്‍വൃതിക്ക് പ്രാധാന്യം കല്പിക്കുന്ന ഗര്‍ഭം ധരിക്കാനുള്ള ഈ തരത്തിലുള്ള ശാരീരിക വേഴ്ചയെ ബീജസങ്കലന ശാസ്ത്രത്തില്‍ ‘ലൈംഗിക സദ്യ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കാമ കേളികള്‍ പ്രണയകാലത്തിലേതു പോലെയാകണം എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഗര്‍ഭധാരണം ഉന്നംവച്ചുള്ള ലൈംഗിക ബന്ധം അതിനുള്ള സാധ്യത കുറയ്ക്കുമത്രേ. സ്ഖലനത്തിനുമുന്‍പ് അഞ്ചു മിനിറ്റുള്ള ബാഹ്യകേളികള്‍ 2.5 കോടി ബീജങ്ങള്‍ അധികമായി ഉണ്ടാക്കുമത്രേ. മാത്രമല്ല അധികമായി ഉത്തേജനം ഉള്ള ബീജങ്ങള്‍ അണ്ഡവുമായി സംയോജിക്കാനുള്ള സാധ്യതയും കൂടുതലാണ്.
സംതൃപ്തമായ ലൈംഗിക സദ്യയ്ക്കുള്ള ചേരുവകള്‍ ഇതാ…
ശാരീരിക ബന്ധങ്ങളേക്കാള്‍ വൈകാരിക ബന്ധങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക
ലൈംഗികസ്വപ്നങ്ങളും താല്പര്യങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള അടുപ്പവും സൗഹൃദവും പങ്കാളിയുമായി ഉണ്ടാക്കിയെടുക്കുക.
മനസ്സിലുള്ള ലൈംഗിക താല്പര്യം പങ്കാളിയുമായി പങ്കുവയ്ക്കുക, തന്നോടു പറയുന്ന ലൈംഗിക താല്പര്യങ്ങള്‍ പരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം പറയാനും മടിക്കാതിരിക്കുക. കാരണം സാധാരണയില്‍ നിന്ന് വിപരീതമായുള്ള കാമകേളികള്‍ ഉണ്ടാക്കുന്ന ഉത്തേജനം വളരെ വലുതാണ്.
പങ്കാളിയുടെ താല്‍പര്യങ്ങളെ ഒരിക്കലും കളിയാക്കാതിരിക്കുക. തന്റെ അഭിനിവേശങ്ങള്‍ കളിയാക്കപ്പെടും എന്നുകരുതി പറയാതിരിക്കുകയുമരുത്. കിടക്കയിലെ പരീക്ഷണങ്ങള്‍ വിജയകരമായില്ലെങ്കില്‍പോലും നിങ്ങളുടെ ബന്ധത്തിന് പുതിയ മാനം നല്‍കും.
കുറ്റപ്പെടുത്താതെ പങ്കാളിയുടെ നല്ലഗുണങ്ങളെ ആസ്വദിക്കാന്‍ ശീലിക്കുക. അവയില്‍ അവരെ പ്രോല്‍സാഹിപ്പിക്കാനും അഭിനന്ദിക്കാനും മറക്കരുത്.
ഈറനുടുത്തു വരുന്ന പങ്കാളിയുടെ അര്‍ദ്ധനഗ്നത എത് മാത്രം നിങ്ങളെ മത്തു പിടിപ്പിക്കുന്നു എന്നും വദനസുരതം ആനന്ദസാഗരത്തില്‍ ആറാടിക്കുമെന്നുമൊക്കെയുളള പോസിറ്റീവ് അഭിപ്രായങ്ങള്‍ പങ്കാളിയുടെ കിടപ്പറയിലെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തും തീര്‍ച്ച.
No comments:
Post a Comment