കഥ പറയുക

കഥ പറയുക
കഥ പറയുക

Sunday 16 February 2014

വേഴ്ചാ ദൈര്ഘ്യം എത്ര നേരം ?



മികച്ച വേഴ്ചയുടെ ദൈര്‍ഘ്യം ഏഴു മുതല്‍ പതിമൂന്ന് മിനിട്ട് നേരമാണെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെയും കാനഡയിലെയും ദമ്പതിമാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം വേഴ്ചാ ദൈര്‍ഘ്യത്തെക്കുറിച്ച് ഇത്രയും കാലം വെച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിക്കുന്ന വിവരങ്ങള് വെളിപ്പെടുത്തുന്നു. മൂന്നു മിനിട്ടെന്നും അമ്പതു മുതല്‍ അറുപതു വരെ ഭോഗചലനങ്ങളെന്നുമൊക്കെയായിരുന്നു ഇതുവരെയുളള ധാരണ.

പ്രവേശനാനന്തരം പൂര്‍ണമായ ഉദ്ധാരണത്തോടു കൂടി എത്ര നേരം ലിംഗം യോനിക്കുളളില്‍ ചലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആരോഗ്യകരമായ വേഴ്ചയുടെ അടിസ്ഥാനം. സംഭോഗ ചലനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കണമെങ്കില്‍ യോനിക്കുളളില്‍ എഴു മുതല്‍ പതിമൂന്ന് മിനിട്ട് വരെ ഉദ്ധൃത ലിംഗം ചലിക്കണമെന്നാണ് പഠനം പറയുന്നത്.

മൂന്നു മുതല്‍ ഏഴു മിനിട്ടു വരെ നീളുന്ന രതിയെ "തൃപ്തം" എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. തൃപ്തി സംതൃപ്തിയാകണമെങ്കില്‍ നേരം നീളണമെന്ന് സാരം. ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന കഴിവല്ല, ഇത്രയും നേരം നീളുന്ന രതി. അതിന് മനസര്‍പ്പിച്ച പരിശീലനം ആവശ്യമാണ്. "കളിയല്ല കല്യാണം" എന്ന് പണ്ടുളളവര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് കാര്യവിവരമുളളവര്‍ തലകുലുക്കി സമ്മതിക്കുന്നത് അതു കൊണ്ടാണ്.
ആസ്വാദ്യകരവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം സാധ്യമല്ലെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി പുകഞ്ഞു കത്തും. മറ്റു പലവഴികളിലായി പുറത്തു ചാടുന്ന ലൈംഗിക അസംതൃപ്തി കുടുംബ ബന്ധം ശിഥിലമാക്കുകയും മാനസികാസ്വാസ്ഥ്യവും പിരിമുറുക്കവും വിഷാദവും പെരുമാറ്റ വൈകല്യവുമായി പരിണമിക്കുകയും ചെയ്യുമെന്ന് ആധുനിക മനശാസ്ത്രജ്ഞരും ലൈംഗിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.








ശീഘ്ര സ്ഖലനം രോഗമാണോ?
വേഴ്ചാ ദൈര്‍ഘ്യം എങ്ങനെ നീട്ടിയെടുക്കാം എന്നത് തീര്‍ച്ചയായും ഉത്തരമറിഞ്ഞിരിക്കേണ്ട ചോദ്യമാണ്. അവസാനിക്കാത്ത യുദ്ധങ്ങളാണ് കിടപ്പറയില്‍ നടക്കേണ്ടത്. എത്രത്തോളം നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം ഹരവും രസവും ഉല്ലാസവും പകരുന്ന യുദ്ധങ്ങള്‍. അതിനു വേണ്ടി അല്‍പം കടുത്ത പരിശീലനങ്ങളില്‍ ഏര്‍പ്പെടുക തന്നെ വേണം.

ശീഘ്ര സ്ഖലനമാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. എന്നാല്‍ മൂന്നു മിനിട്ട് പോലും നീളാത്ത വേഴ്ച എപ്പോഴും ശീഘ്ര സ്ഖലനമാകണമെന്നും ഇല്ല. തുറന്നു പറയാനും ചികിത്സ തേടാനുമുളള മടി കാരണം ഇത് പുരുഷന്മാരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഫലം കിടപ്പറയില്‍ പരാജയം തുടര്‍ക്കഥയാകും.

യഥാര്‍ത്ഥത്തില്‍ ശീഘ്ര സ്ഖലനത്തിന് കൃത്യമായ ഒരു നിര്‍വചനം ഇനിയും നല്‍കപ്പെട്ടിട്ടില്ല. എങ്കിലും ഒരു മിനിട്ടില്‍ താഴെ സമയത്തിനുളളില്‍ യോനിക്കുളളില്‍ വെച്ച് സ്ഖലനം നടന്നാല്‍ അത് ശീഘ്ര സ്ഖലനമായി കണക്കാക്കുന്നു. ചികിത്സ തേടിയെത്തുന്നവരില്‍ പത്തിലൊന്നു പേര്‍ക്കും യഥാര്‍ത്ഥ ശീഘ്രസ്ഖലനമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആദ്യമായി സെക്സിലേര്‍പ്പെടുന്ന ആര്‍ക്കും തന്നെ സംതൃപ്തരതി അനുഭവിക്കാന്‍ കഴിയില്ല. ദമ്പതികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത് ആ തിരിച്ചറിവാണ്. ലൈംഗിക സംതൃപ്തിയെന്നത് നാളുകള്‍ കൊണ്ട് മാത്രം സ്വായത്തമാക്കാവുന്ന അനുഭവമാണ്. ഒരു നിനവില്‍ ഇടിവെട്ടി ഉടനുറവ പെയ്യുന്ന കര്‍ക്കിട മഴയല്ലെന്ന് സാരം.


വേഴ്ചാ നേരം നീട്ടിയെടുക്കാനുളള നാലു വഴികള്‍
വേഴ്ചാ ദൈര്‍ഘ്യത്തിന് ചൈനയിലെ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന നാലു തരം ചികിത്സകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കാര്‍ഡിയാക് ചികിത്സ, പെരുമാറ്റ ചികിത്സ, സക്ഷന്‍ തെറാപ്പി, മരുന്ന് ചികിത്സ എന്നിവയാണ് അവ.

കാര്‍ഡിയാക് ട്രീറ്റ് മെന്റ്
ലൈംഗിക കാര്യങ്ങളില്‍ വിശദമായ അറിവുളളവരുമായി ദീര്‍ഘനേര സംഭാഷണം നടത്തുന്നു. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ആഴത്തിലും വിശദമായും സംസാരിക്കുക വഴി മനസിന്റെ അടഞ്ഞു കിടക്കുന്ന പല വാതിലുകളും തുറക്കുകയും പുതിയൊരു വെളിച്ചം കിട്ടുകയും ചെയ്യുന്നു. ചെറിയ മാനസിക പ്രശ്നങ്ങള്‍ മൂലം ശീഘ്ര സ്ഖലനം സംഭവിക്കുന്നവര്‍ക്ക് ഈ രീതിയില്‍ നിന്നും അനുകൂലമായ ഫലം ലഭിക്കുന്നുവെന്നാണ് അനുഭവം. പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്നതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ക്രമമായി കിടക്കയിലെ പരാജയത്തില്‍ നിന്നും വിമുക്തമാവുകയും ചെയ്യുന്നു.

ബിഹേവിയര്‍ തെറാപ്പി
അല്‍പം ദീര്‍ഘമായ ചികിത്സയാണ് ഇത്. ലൈംഗികാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തവരെയാണ് ഈ ചികിത്സാ രീതി ലക്ഷ്യമിടുന്നത്. അല്‍പം ക്ലേശകരമായ ഒരു ചികിത്സയാണിത്. എന്നാല്‍ ഫലപ്രദവും.

നാലു ഘട്ടങ്ങളാണ് ചികിത്സയ്ക്ക്. ആദ്യഘട്ടത്തില്‍ ഉത്കണ്ഠ ഒഴിവാക്കി മനസ് അയവുളളതാക്കാനുളള ബോധവല്‍കരണമാണ്. ഇത് മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കും. ദമ്പതികളെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശാരീരികവും മാനസികവുമായ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ഉല്ലാസങ്ങളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരണം നല്‍കും.

ഇത്തരം പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നു. വേഴ്ച നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍ ഇരുവരെയും വെവ്വേറെയായിരിക്കും താമസിപ്പിക്കുക.

രണ്ടാം ഘട്ടത്തില്‍ ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കാതെ വൈകാരിക വിനിമയം നടത്തുക എന്ന ക്രിയയ്ക്ക് വിധേയമാക്കുന്നു. ഇതും മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നു. ഇരുവരെയും നഗ്നരായി കിടക്കാന്‍ അനുവദിക്കുന്നു. ചുംബിക്കാനും ആലിംഗനം ചെയ്യാനും ശരീരം തഴുകിയുണര്‍ത്താനും ആവശ്യപ്പെടും. എന്നാല്‍ സ്തനങ്ങളിലോ ലൈംഗികാവയവങ്ങളിലോ സ്പര്‍ശിക്കാന്‍ പാടില്ല. ലൈംഗിക ബന്ധത്തിനും വിലക്കുണ്ട്.

ലൈംഗികാവയവങ്ങളെ പരിഗണിക്കാതെ തന്നെ ദമ്പതികള്‍ക്ക് പരസ്പരം ശരീരം ആസ്വദിക്കാനാകണം എന്നാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. അവസാന രണ്ടു ദിവസങ്ങളില്‍ സ്തന പരിലാളനം അനുവദിക്കും. എന്നാല്‍ ലൈംഗികാവയവങ്ങളില്‍ അപ്പോഴും സ്പര്‍ശിക്കാന്‍ പാടില്ല.

ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടു മുതല്‍ മൂന്നു ദിവസം വരെയാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം. ശരീരത്തിലെ വികാര മേഖലകള്‍ സ്വയം അറിയുക എന്നതാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. മൂന്നാം ഘട്ടത്തിലും ലൈംഗിക ബന്ധം വിലക്കിയിരിക്കുന്നു. ശാരീരികവും വൈകാരികവുമായ അനുഭൂതി മനസിലാക്കുക എന്നതാണ് പ്രധാനം. അതിനു ശേഷം പതിയെ ലൈംഗികാവയവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മനസിനെ പരിശീലിപ്പിക്കുന്നു.

നാലു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് നാലാം ഘട്ടം. മേല്‍പറഞ്ഞ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ലൈംഗിക ബന്ധത്തിന് അനുവദിക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ ഘട്ടങ്ങള്‍ കഴിമ്പോള്‍ വേഴ്ചയെക്കുറിച്ച് പുതിയൊരു അവബോധം രൂപപ്പെടുന്നു.

ഉദ്ധരിച്ച് സ്ഖലനത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ലിംഗത്തെ സ്ത്രീ കൈവിരലുകള്‍ കൊണ്ട് പരിലാളിക്കുന്നു. ഏതാനും സെക്കന്റു നേരത്തേയ്ക്ക് ലിംഗചര്‍മ്മം സ്ത്രീ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. അല്‍പ നേരം ഈ രീതി തുടര്‍ന്ന ശേഷം ലിംഗാഗ്രം അമര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഏതാനും നേരം ഈ രീതി തുടര്‍ന്ന ശേഷമാണ് ലൈംഗിക ബന്ധം അനുവദിക്കുന്നത്.


സക്ഷന് ട്രീറ്റ്മെന്റും മരുന്നു ചികിത്സയും


സക്ഷന്‍ ട്രീറ്റ്മെന്റ്
പ്രിയാപിസം എന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് സ്ഖലന ദൈര്‍ഘ്യം പരിശീലിപ്പിക്കുന്നത്. പത്തു മുതല്‍ മുപ്പതു വരെ മിനിട്ട് നേരത്തേയ്ക്ക് ലിംഗം ഈ ഉപകരണത്തില്‍ കടത്തി വെയ്ക്കുന്നു. ലിംഗാഗ്രത്തിന്റെ സംവേദനക്ഷമത കുറച്ച് സ്ഖലനം നീട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം പത്തു തവണയെന്ന തോതിലാണ് ലിംഗം പ്രിയപിസത്തില്‍ വെച്ച് പരിശീലനം നല്‍കുന്നത്. പ്രശ്നപരിഹാരം വേഗത്തില്‍ ലഭിക്കുമെന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഈ രീതിയുടെ മികവ്. എന്നാല്‍ പതിനഞ്ചു ശതമാനത്തോളം പേര്‍ക്ക് ഈ മാര്‍ഗം തൃപ്തി നല്‍കുന്നില്ലെന്നും പഠനങ്ങള്‍ തെളിയിക്കുന്നു

മരുന്നു ചികിത്സ
വിഷാദരോഗത്തിനും ഉത്കണ്ഠയകറ്റാനും ഉപയോഗിക്കുന്ന മരുന്നുകള്‍ വേഴ്ചാ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ഉപയോഗിച്ച് കാണാറുണ്ട്. ഈ മരുന്നകള്‍ എങ്ങനെയാണ് വേഴ്ചാ സമയം ദീര്‍ഘിപ്പിക്കുന്നത് എന്നത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരുന്നുകള്‍ ഫലപ്രദമാണെന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. ലൈംഗിക വേഴ്ചാ നേരം ദീര്‍ഘിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ രീതിയും മരുന്നുകള്‍ ഉപയോഗിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റ് പരിശീലനങ്ങളിലൂടെ വേഴ്ചയുടെ നേരം നീട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തരം.

No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates