കഥ പറയുക

കഥ പറയുക
കഥ പറയുക

Saturday 15 February 2014

മലയാളിയുടെ ലൈംഗികതൃഷ്ണ


മലയാളക്കരയിലെ ഇന്നത്തെ സാമൂഹ്യ ജീര്‍ണ്ണതയ്ക്കും ലൈംഗിക അതിപ്രസരത്തിനുംകാരണമെന്ത് എന്ന അന്വേഷണമാണ് ഇങ്ങനെയൊരു കുറിപ്പെഴുതാന്‍പ്രേരിപ്പിച്ചതു. വീണ്ടും ഒരു കുരുന്നുകൂടി കാമത്തിന്റെ ബലിയാടായിരിക്കുകയാണ് ആര്യ എന്ന പെണ്‍കുട്ടിയെ മരണശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതില്‍ നിന്ന് നാമെന്താണ് മനസ്സിലാക്കേണ്ടത്. കാമം മറ്റെല്ലാ ആലോചനകളെയും തൂത്തെറിയുന്നു. ഇനിയും ചികിത്സ നല്‍കിയില്ലെങ്കില്‍ സമൂഹമനസ്സ് മുഴുഭ്രാന്തിലേക്ക് മൂക്കുകുത്തി വീഴുമെന്ന് തീര്‍ച്ചയാണ്.നരവംശ പരിണാമ ചരിത്രത്തില്‍ രതി വിവിധ കാലഘട്ടങ്ങളിലായി വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. ജയദേവരുടെ ഗീതാഗോവിന്ദം, കാളിദാസന്റെ കുമാരസംഭവം എന്നീ പ്രാചീന ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ ഏറ്റവും സൗന്ദര്യാത്മകമായ രീതിയില്‍ ലൈംഗികതയെ പ്രതിപാദിച്ചിട്ടുണ്ട്.
സമകാലീന കേരളം നേരിടുന്ന ഏറ്റവും ദയനീയമായ യാഥാര്‍ത്ഥ്യം ലൈംഗിക ദാരിദ്ര്യമാണ്. ഇന്ന് നല്ലൊരു ശതമാനം കുടുംബങ്ങളിലും ദാമ്പത്യജീവിതത്തില്‍ ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധങ്ങളാണ് നടക്കുന്നത്. ഒന്നുകില്‍ ഒരു വലിയ വഴക്കിനൊടുവിലുള്ള കോംപ്രമൈസ്. അല്ലെങ്കില്‍ ടെന്‍ഷന്‍ പിടിച്ച ആലോചനകളില്‍ നിന്നും മുക്തി നേടാനൊരു ഉറക്കമരുന്ന്. അതുമല്ലെങ്കില്‍ ഏതെങ്കിലും മനസ്സിനിണങ്ങിയ ഇണയെ ഓര്‍ത്തു കൊണ്ടൊരു വേഴ്ച. അമിത മദ്യപാനവും, രക്തസമ്മര്‍ദ്ദവും പ്രമേഹവും ലൈംഗികതയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് വിഷാദരോഗിയോ അക്രമാസക്തരോ ആയി മാറുന്ന സ്ത്രീകളും ഇന്ന് കേരളത്തില്‍ കൂടുതലാണ്. മറ്റൊരു വിഭാഗം പലകാരണങ്ങള്‍കൊണ്ട് ലൈംഗിക വിരക്തിയിലെത്തിയ സ്ത്രീകളാണ്. ഇവരുടെ രൂക്ഷമായ നിയന്ത്രണത്തെ ശപിച്ചു കഴിയുന്ന പുരുഷത്വങ്ങള്‍. ഇങ്ങനെ പോകുന്നു മലയാളിയുടെ ലൈംഗികത.


അറിവ് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാതയാണ്. അത് നേടുന്തോറും സ്ത്രീ സ്വതന്ത്രയാവാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരക്കാരുടെ കുടുംബജീവിതങ്ങള്‍ പൊതുവെ ശിഥിലമാകുന്നതാണ് കണ്ടുവരുന്നത്. കുടുംബമെന്ന വ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അധികമാരും ചിന്തിച്ചു കാണുന്നില്ല. അല്ലെങ്കില്‍ അതിനു മറ്റു കുടുംബാംഗങ്ങള്‍ തയ്യാറാകുന്നില്ല എന്നു വേണം കരുതാന്‍. ഇങ്ങനെ വരുന്ന അസ്വാതന്ത്ര്യം,അടിച്ചമര്‍ത്തല്‍, അസംതൃപ്തി എന്നിവയ്ക്കിടയില്‍പെട്ട് സംഘര്‍ഷാവസ്ഥയില്‍ എത്തുന്ന കുടുംബങ്ങളില്‍ നിന്ന് ലൈംഗികത അപ്രത്യക്ഷമാകുന്നു. വൈകാരികതയ്ക്ക് പുതിയ മാനങ്ങള്‍ തേടുന്നു. ഈ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാനോ പരിഹാരം തേടാനോ മലയാളി തയ്യാറല്ല.



ഒരു ‘നോര്‍ത്തി’ പെണ്‍കുട്ടി മലയാളിയുടെ കണ്ണുകൊണ്ടുള്ള ഉഴിച്ചില്‍ കണ്ടാല്‍ ഉടന്‍ പറയും ‘യെ മല്ലു ഹെ’ ,ഇതിന്റെ കാരണങ്ങള്‍ ഈ അടക്കിവയ്ക്കല്‍ തന്നെയാണ്. ഇത് അര്‍ബുദം പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം, ഗര്‍ഭാശയ രോഗങ്ങള്‍, പുരുഷന്മാര്‍ക്ക് കരള്‍, മസ്തിഷ്‌ക രോഗങ്ങള്‍, രക്താര്‍ബുദം എന്നിവയൊക്കെയായി ഈ സമ്മര്‍ദ്ദം പരിണമിക്കുന്നു. ശരീരത്തിനുള്ളിലെ ഊര്‍ജ്ജ സ്രോതസ്സുകളെ തടഞ്ഞു നിര്‍ത്തിയാല്‍ അത് ദുഷിച്ചു പൊട്ടും. ദേഷ്യമായാലും സങ്കടമായാലും രതി ചിന്തയായാലും അത് പുറത്തേക്ക് ഒഴുകിപോവുകതന്നെ വേണം. മാനസികമായും ശാരീരികമായും എന്ത് അടക്കിവയ്ക്കുന്നുവോ അത് മാരകമായ രോഗമായി മാറുമെന്ന് മെഡിക്കല്‍ സയന്‍സ് പറയുന്നു. അഷ്ടാംഗഹൃദയത്തിലും അത് തന്നെയാണ് പറയുന്നത്.


സ്വയംഭോഗം ശീലമായതു കൊണ്ടാണ് എന്റെ തല പൊട്ടിത്തെറിക്കാത്തതെന്ന് ഈ ലേഖനമെഴുതുന്നതിനായുള്ള അന്വേഷണത്തിനിടെ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി. ഇദ്ദേഹം അതിപ്രശസ്തനും മാന്യനുമാണ്. സമൂഹം ഈ മാന്യവേഷം കല്‍പിച്ചു നല്‍കിയതുകൊണ്ടു കൂടിയായിരിക്കും തന്റെ കാമനകള്‍ അദ്ദേഹം സ്വയംപരിഹരിക്കേണ്ടി വരുന്നത്. കേരളമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍, സംഭോഗസമയം കൂട്ടാനും മറ്റുമുള്ള മരുന്നുകളുടെ കമ്പോളം എന്നു കൂടി അറിയേണ്ടതുണ്ട്.ശീഘ്രസ്ഖലനം എന്നത് ബാല്യകാലത്തു തന്നെ പിടികൂടുന്ന ഒരു മാനസിക അവസ്ഥയാണെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതിന് ശാസ്ത്രീയമായി തയ്യാറാക്കിയ ചില ഉപാധികളൊക്കെ ഉണ്ടെന്നിരിക്കെ കമ്പോളത്തിലെ വ്യാജമരുന്നുകള്‍ തേടി മലയാളി അലയുന്നു. അത്തരം മരുന്നുകള്‍ കഴിച്ച് രോഗിയായി തീര്‍ന്ന ചില മധ്യവയസ്‌കരെ പ്രകൃതി ചികിത്സാലയത്തില്‍ വച്ച് കണ്ടുമുട്ടാനിടയായിട്ടുണ്ട്.




ലൈംഗികബന്ധം വെറും ശാരീരികമായ വേഴ്ച മാത്രമല്ല മാനസികതലം കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് നമ്മില്‍ പലര്‍ക്കും
അറിയില്ല. ഇണയുടെ അഭിരുചികള്‍ എന്താണെന്നുപോലും നോക്കാതെ തങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കുന്നതും അനാരോഗ്യകരമായ ലൈംഗികതൃഷ്ണ വളര്‍ന്നു വരാന്‍ കാരണമാകുന്നുണ്ട്. ഇറച്ചിയോടുള്ള ആക്രാന്തം പോലെ തന്റെ ഇണയോടു പെരുമാറുന്നതോടു കൂടി മാനസിക വൈകല്യമുള്ള പ്രകൃതക്കാരായി ഇണ ചേരുന്ന സ്ത്രീയും പുരുഷനും മാറുന്നു. ഇത് പ്രകൃതിവിരുദ്ധ ലൈംഗികതയിലേയ്ക്കുള്ള ഒരു ചവിട്ടു പടി കൂടിയാണ്. പണ്ട് വടക്കന്‍ കേരളത്തില്‍ മാത്രം ധാരാളമായി കണ്ടിരുന്ന ഹോമോസെക്‌സികള്‍ ഇന്ന് കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ധാരാളമായുണ്ട് എന്നത് സെക്‌സിന്റെ അതിപ്രസരത്തിന് തെളിവാണ്.

No comments:

Post a Comment

Read Article

Hot & Sweet Image Gallery 24x7 Updates